ഇരിങ്ങാലക്കുട : പ്രൈവറ്റ് ബസ് സ്റ്റാന്റിൽ വെച്ച് വിദ്ദ്യാർത്ഥിയെ തടഞ്ഞ് നിർത്തി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസ്സിലെ പ്രതിയായ കൊരുമ്പിശ്ശേരി തോപ്പുംവളപ്പിൽ കുട്ടൻ എന്നറിയപ്പെടുന്ന പ്രണവ് (21) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
പരീക്ഷ കഴിഞ്ഞു ബസ് കാത്തു നിൽക്കുകയായിരുന്ന പുത്തൻച്ചിറ സ്വദേശിയായ 17 വയസുള്ള വിദ്ദ്യാർത്ഥിയെ ആണ് പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കഴിഞ്ഞ വർഷം ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിൽ വെച്ച് സ്കൂൾ വിദ്ദ്യാർത്ഥികളുമായി ഉണ്ടായ സംഘർഷത്തിൽ പരാതിക്കാരനായ വിദ്ദ്യാർത്ഥിയും ഉൾപ്പെട്ടിരുന്നു എന്ന തെറ്റിദ്ധാരണയിലാണ് വിദ്ദ്യാർത്ഥിയെ ആക്രമിച്ചത്.
പ്രണവ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഈ കേസുകൂടാതെ ഒരു വധശ്രമക്കേസിൽ പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് ഐ അഭിലാഷ് ടി, ജി എ എസ് ഐ മാരായ ഗോപകുമാർ, മുരുകദാസ്, സി പി ഒമുരളീകൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



