PUDUKAD-NEWS-PUTHUKAD-NEWS

തൃശൂരിൽ കോൺഗ്രസ്-സിപിഐഎം സംഘർഷം, 7 പേർക്ക് പരിക്ക്

തൃശൂർ: പുതുക്കാട് പോസ്റ്റർ പതിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. പുതുക്കാട് അളഗപ്പനഗർ പഞ്ചായത്തിലെ പാലക്കുന്നിലാണ് സംഭവം. സംഘർഷത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. കോൺഗ്രസ് പ്രവർത്തകരായ ഷാജു പുവ്വത്തൂക്കാരൻ, അഭിമന്യു, അഭിജിത് എന്നിവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സിപിഐഎം പ്രവർത്തകരായ മിഥുൻ, വിഷ്ണു, വിശാൽ, സമിൻലാൽ എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്രസേന പാലക്കുന്നിൽ റൂട്ട് മാർച്ച് നടത്തുകയും ചെയ്തു

Spread the love
See also  തെങ്ങ് കടപുഴകി വീണ് ഓട്ടോറിക്ഷ തകർന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top