PUDUKAD-NEWS-PUTHUKAD-NEWS

കൊടുങ്ങല്ലൂർ മെഡികെയർ ആശുപത്രിയിലെ ഡോക്ടറുടെയും, മറ്റ് ജീവനക്കാരുടെയും ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസ്സിൽ പ്രതികൾ അറസ്റ്റിൽ.

കൊടുങ്ങല്ലൂർ മെഡികെയർ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന രോഗിയായ വിഷ്ണുവിൻെറ മുറിയിൽ അതിക്രമിച്ച് കയറി ബഹളം വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഡോക്ടർമാരുടെയും നേഴ്സുമാരുടെയും ഡ്യൂട്ടി തടസ്സപ്പെടുത്തിയ സംഭവത്തിനാണ് സ്റ്റേഷൻ റൗഡികളായ കരൂപ്പടന്ന സ്വദേശി മാക്കന്തറ വീട്ടിൽ മുഹമ്മദ് അമീൻ, പുല്ലൂറ്റ് സ്വദേശി പാറക്കൽ വീട്ടിൽ അഖിൽ (24) എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പേരുള്ള മുഹമ്മദ് അമീൻ ഈ കേസ് കൂടാതെ കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, എറണാംകുളംസെന്ട്രൽ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമക്കേസിലും, മയക്ക് മരുന്ന് വിൽപനക്കായി സൂക്ഷിച്ച ഒരു കേസ്സിലും, ആയുധ നിയമപ്രകാരമുള്ള ഒരു കേസ്സിലും, രണ്ട് അടിപിടിക്കേസിലും, മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസ്സിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസ്സിലും, മനുഷ്യജീവന്അപകടംവരത്തക്ക പ്രവർത്തി ചെയ്ത അഞ്ച് കേസുകളിലും അടക്കം പതിമൂന്ന് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പേരുള്ള അഖിൽ കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, ആയുധ നിയമപ്രകാരമുള്ള ഒരു കേസ്സിലും, ഒരു അടിപിടിക്കേസിലും, ലഹളയുണ്ടാക്കാൻ ശ്രമിച്ച കേസ്സിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്സിലും മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവൃത്തി ചെയ്ത കേസ്സിലും, കാപ്പ നിയമപ്രകാരം ജയിലിലാക്കിയ ഒരു കേസ്സിലും അടക്കം ഏഴ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബിജോയ് പി ടി, ജി എ എസ് ഐ സിബി, ജി എസ് സി പി ഒ മാരായ ഗിൽബർട്ട്, സി പി ഒ വിഷ്ണു, ഗോപേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  ഇന്നസെൻ്റ് സ്മാരക നാടക മത്സരം : സംഘാടക സമിതി ഓഫീസ് തുറന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top