PUDUKAD-NEWS-PUTHUKAD-NEWS

ഐക്യ ജനാധിപത്യ മുന്നണി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ.ഒ.ജെ. ജനീഷ് തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു.

കൊടുങ്ങല്ലൂർ: ഐക്യ ജനാധിപത്യ മുന്നണി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ.ഒ.ജെ. ജനീഷ് തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു. കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ കാൽ നടയായി കൊടുങ്ങല്ലൂരിന്റെ പരിസരങ്ങളിൽ കാത്തു നിന്ന വോട്ടർമാരെ കൈവീശി കാണിച്ചാണ് വോട്ടഭ്യർത്ഥിച്ചത്. ആയിരങ്ങളുടെ അകമ്പടിയോടെ നാസിക്ക് ഡോളിന്റെ താളത്തിന്റെ നാദം ആകാശത്തേക്ക് പ്രകമ്പനം കൊള്ളിച്ചു കൊണ്ട് റോഡ് ഷോ കുളിരണിയിച്ചു. കൊടുങ്ങല്ലൂർ ദേവി ക്ഷേത്രം പ്രദക്ഷിണം വച്ച് വടക്കേ നടയിൽ അവസാനിക്കുമ്പോൾ ജനങ്ങളുടെ പ്രവർത്തകരുടേയും ആവേശം അലതല്ലി. യുഡിഎഫിന്റെ സംസ്ഥാന, ജില്ലാ , മണ്ഡലം നേതാക്കൾ പങ്കെടുത്തു. ഇ.എസ് സാബു , എൻ.എസ് വിജയൻ , കെ.പി.സുനിൽകുമാർ , യൂസഫ് പടിയത്ത്, രവി നമ്പൂതിരി, എ.എ.അഷ്റഫ്. പി.ഡി.ജോസ്, അഡ്വ.വി.എം. മൊഹിയുദ്ദീൻ . പി.യു.സുരേഷ്, വി.എം. ജോണി, ഹക്കീം ഇക്ക് ബാൽ, മായ രാമചന്ദ്രൻ , പ്രേമ ക്രിൻസി മാർട്ടിൻ , കവിത മധു എന്നിവർ നേതൃത്വം നൽകി.

Spread the love
See also  NEWS 20 05 2026

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top