PUDUKAD-NEWS-PUTHUKAD-NEWS

മോഷണക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു.

മതിലകം : മതിലകം പോലീസ് സ്റ്റേഷനിലെ 2016 ലെ മോഷണ ക്കേസിൽ മുങ്ങി നടന്നിരുന്ന മതിലകം കൂളിമുട്ടം ഭജനമഠം ബീച്ചിൽ , കൂരാം പുറത്ത് വീട്ടിൽ വിഷ്ണു എന്ന് വിളിക്കുന്ന യദുകൃഷ്ണൻ (31 വയസ്സ്) എന്നയാളെ അറസ്റ്റ് ചെയ്തു.
ഇയാളെ പിടികൂടുന്നതിനായി ബഹുമാനപ്പെട്ട കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. യദുകൃഷ്ണൻ മതിലകം, വലപ്പാട് പോലീസ് സ്റ്റേഷനുകളിലായി ഒരു മോഷണ കേസും നാല് അടിപിടി കേസും അടക്കം അഞ്ച് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രജീഷ് എസ്, സബ്ബ് ഇൻസ്പെക്ടർ അജയ് S മേനോൻ, സി.പി.ഒ മാരായ സബീഷ്, ബിനിൽ,മിഥുൻ,മുഹമ്മദ് സൻസിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Spread the love
See also  വീട്ടുകിണറ്റിലെ മാളത്തിൽ അഞ്ച് ദിവസം കുടുങ്ങിയ പൂച്ച കുഞ്ഞിന്റെ ജീവൻ കാത്ത് റെസ്ക്യുവർ ലിജോ കാച്ചേരി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top