PUDUKAD-NEWS-PUTHUKAD-NEWS

പത്ത് രൂപയ്ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കും ടി. എൻ. പ്രതാപൻ്റെ ഗ്യാരണ്ടി.

മണലൂരിലെ ജനങ്ങൾക്ക് 10 ഗ്യാരണ്ടികളുമായി മുൻ എംപിയും മണലൂർ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ടി. എൻ. പ്രതാപൻ രംഗത്ത്. വിശപ്പില്ലാത്ത മണലൂർ എന്ന ആശയത്തിൽ ഊന്നിയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.

മറ്റു ഗ്യാരണ്ടികൾ
1, മദർ തെരേസ ഡയാലിസിസ് സെന്റ്റർ – പാവപ്പെട്ടവർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിനുള്ള സ്ഥാപനം.

2. ഇന്ദിര ഫാർമസി – അർഹരായ രോഗികൾക്ക് സൗജന്യ നിരക്കിൽ മരുന്ന നൽകുന ഇന്ദിര ഫാർമസികൾ ആരംഭിക്കും.

3, രാജീവ് ഗാന്ധി സ്റ്റാർട്ടപ്പ് പാർക്ക്: മണലൂർ മണ്ഡലത്തിലെ പ്രവാസികളുടെ

സഹകരണത്തോടെ അഭ്യസ്ഥ വിദ്യരായ യുവതി യുവാക്കൾക്ക് തൊഴിലവസരമൊരുക്കുന്ന പദ്ധതി.
4. മണലൂർ ബ്രാൻ്റ്- മണലൂരിലെ കാർഷിക വിളകൾ.കരകൗശല വസ്‌തുക്കൾ മറ്റ് തനത് നിർമിതികൾ ഉപയോഗപ്പെടുത്തി മണലൂർ ബ്രാൻ്റ് വിപണിയിലിറക്കും.

5. ഡോ. എ.പി.ജെ അബ്‌ദുൽകലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് റോബോട്ടിക് ലാബ് – മാറിയ ലോകസാഹചര്യത്തിന് അനുസരിച്ച് പുതിയ തലമുറയെ വളർത്തിയെടുക്കുന്നതിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിത എ.ഐ റോബോട്ടിക്ക് ലാബുകൾ സ്ഥാപിക്കും.

6. ഹൃദയ തീരം – വാടാനപ്പള്ളി ബീച്ച്, കനോലി കനാൽ തീരങ്ങൾ, കോൾ നിലങ്ങൾ എന്നിവയെ ബന്ധപ്പെടുത്തി നടപ്പിലാക്കുന്ന ഗ്രാമീണ ടൂറിസം പദ്ധതി.

7, മണലൂർ മഹിമ ലൈഫ് ഫെസ്റ്റിവലുകൾ – ഒരോ പഞ്ചായത്തിലും തൈക്കാട് മേഖലയിലും മണലൂരിൻ്റെ പൈതൃകം ലോക സമൂഹത്തിന് മുന്നിൽ അടയാളപ്പെടുത്തുന്ന കലാ-സാഹിത്യ-സാംസ്ക്‌കാരിക-കാർഷിക ഫെസ്റ്റിവലുകൾ സംഘടിപ്പിക്കും.

8. ഫോറസ്റ്റ് ഡിനോട്ടിഫിക്കേഷൻ – പെരിങ്ങാട് പുഴയെയും തീരത്തെയും ആശ്രയ-ജീവിക്കുന്ന നൂറുക്കണക്കിന് കുടുംബങ്ങൾക്ക് ദോഷകരമായതും ഇടത് സർക്കാർ പ്രഖ്യാപിച്ചതുമായ റിസർവ് ഫോറസ്റ്റ് നോട്ടിഫിക്കേഷൻ റദ്ദാക്കും.

9. മണലൂർ ഡവലപ്മെൻ്റ് കൗൺസിൽ – എം.സി.ഡി.സി- ഇന്ത്യയിൽ ആദ്യമായി അസംബ്ലി നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും സാമൂഹ്യ, ക്ഷേ ജീവകാരുണ്യ, വിദ്യഭ്യാസ, സാംസ്ക്കാരിക മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സഹായിക്കുന്നതിനുമായി എം.എൽഎ.യുടെ നേതൃത്വത്തിൽ നിയോജകമണ്ഡലം വികസന കൗൺസിൽ രൂപീകരിക്കും. ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, സർവീസിൽ നിന്നും വിരമിച്ചവർ, വിവിധ മേഖലകളിലെ അനുഭവസമ്പന്നർ ഇവരെയെല്ലാം കോർത്തിണക്കുന്ന എൻ.ജി.ഒയായി ഇത് പ്രവർത്തിക്കും.

Spread the love
See also  തെങ്ങ് കടപുഴകി വീണ് ഓട്ടോറിക്ഷ തകർന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top