PUDUKAD-NEWS-PUTHUKAD-NEWS

നാട്ടികയിൽ ആവേശമുയർത്തി ഗീത ഗോപിയുടെ പര്യടനം; രണ്ടാം ദിനം പാറളത്ത് വൻ സ്വീകരണം.

ചേർപ്പ് : നാട്ടിക നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗീത ഗോപിയുടെ രണ്ടാം ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനം ആവേശകരമായി തുടരുന്നു. പാറളം പഞ്ചായത്തിലെ ചേനം പ്രദേശത്ത് സംഘടിപ്പിച്ച ചടങ്ങിൽ സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി. രാജേന്ദ്രൻ പര്യടനത്തിന്റെ രണ്ടാം ദിന ഉദ്ഘാടനം നിർവ്വഹിച്ചു.
നാടിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാനാർത്ഥിക്ക് ഊഷ്മളമായ സ്വീകരണമാണ് വോട്ടർമാർ നൽകുന്നത്. കാർഷിക ഉൽപ്പന്നങ്ങൾ ഉപഹാരമായി നൽകിയും, വരാനിരിക്കുന്ന വിഷുവിന്റെ സ്മരണയിൽ വിഷുക്കണി ഒരുക്കിയും നാട്ടുകാർ സ്ഥാനാർത്ഥിയെ വരവേറ്റു.
എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ് എ.എസ്. ദിനകരൻ, സെക്രട്ടറി കെ.പി. സന്ദീപ്, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ടി.ആർ. രമേഷ് കുമാർ എന്നിവർ പര്യടനത്തിന് നേതൃത്വം നൽകി. വർഗീസ് മാസ്റ്റർ, എൻ.സി.പി നിയോജക മണ്ഡലം പ്രസിഡന്റ് ധർമ്മരാജൻ പൊറ്റേക്കാട്, എൽ.ഡി.എഫ് കൺവീനർ കെ.എം. ജയദേവൻ, സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗ് പ്രതിനിധി ജയകൃഷ്ണൻ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.
കെ.കെ. രാജേന്ദ്ര ബാബു, സെബി ജോസഫ്, മധുസൂദനൻ, ഷീലാ വിജയകുമാർ, ഷീന പറയങ്ങാട്ടിൽ തുടങ്ങിയ പ്രമുഖ നേതാക്കളും വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. പാറളം, ചാഴൂർ, താന്ന്യം പഞ്ചായത്തുകളിലെ പര്യടനം പൂർത്തിയാക്കി രാത്രിയോടെ കരുവാങ്കുളത്ത് പര്യടനം സമാപിച്ചു.

Spread the love
See also  ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം; 52 ദിവസത്തേക്ക് നിയന്ത്രണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top