തൃശ്ശൂർ : പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി തൃശ്ശൂർ നഗരം കനത്ത സുരക്ഷാ വലയത്തിലായിരിക്കെ, കെഎസ്ആർടിസി പെട്രോൾ പമ്പിന് സമീപം വാതകച്ചോർച്ചയെത്തുടർന്നുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി പതിനൊന്നോടെ പമ്പിന് സമീപം വാതകച്ചോർച്ചയുള്ളതറിയാതെ തമിഴ്‌നാട് സ്വദേശി സിഗരറ്റ് കത്തിക്കാൻ ശ്രമിച്ചതോടെ തീ ആളിപ്പടരുകയായിരുന്നു.
ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ അതിവേഗം തീ അണയ്ക്കുകയും വാതകച്ചോർച്ച നിർവീര്യമാക്കുകയും ചെയ്തതോടെ വലിയൊരു അപകടം ഒഴിവായി. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.



