ചാവക്കാട് സബ് ജയിലിൽ നിന്നും രക്ഷപെട്ട പ്രതി ഗുരുവായൂരിൽ നിന്ന് പിടിയിൽ. 15 കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന നിലമ്പൂർ എടക്കര പാലേമാട് പുതിയത്ത് വീട്ടിൽ ശ്രീരാജ് ആണ് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം.



