PUDUKAD-NEWS-PUTHUKAD-NEWS

കൊടുങ്ങല്ലൂരിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസ്സിലെ പ്രതി റിമാന്റിൽ.

കൊടുങ്ങല്ലൂർ : എടവിലങ്ങ് കാര കടപ്പുറം സ്വദേശിയുടെ മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിൽ എറണാകുളം സ്വദേശി അറസ്റ്റിൽ. ചേരാനെല്ലൂർ തേലക്കാട്ടിൽ വീട്ടിൽ സന്തോഷ് (45) എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
എടവിലങ്ങ് കാര കടപ്പുറം സ്വദേശി റെൻസിൻ (24) എന്നയാളുടെ ഉടമസ്ഥതയിലുള്ള പൾസർ മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിലാണ് നടപടി. ഏകദേശം 20,000 രൂപ വിലമതിക്കുന്നതാണ് ഈ വാഹനം.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബിജോയ് പി, ജി,, എസ് ഐ മാരായ ശിവശങ്കരൻ, സെബി, ജി എസ് സി പി ഒ സുബീഷ്, സി പി ഒ ഷിനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്..

Spread the love
See also  തൃശ്ശൂരിൽ ഹാഷി ഷ് ഓയിലുമായി ഒരാൾ പിടിയിൽ..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top