PUDUKAD-NEWS-PUTHUKAD-NEWS

പ്രസിദ്ധമായ ആറാട്ടുപുഴ പൂരം കൂട്ടി എഴുന്നള്ളിപ്പിൽ 50 തോളം ഗജവീരൻമാർ പങ്കെടുത്തു; അടുത്ത വർഷത്തെ പൂരം 2027 മാർച്ച് 20 ന്.

ചേർപ്പ് : ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് പുലർച്ചെ തൃപ്രയാർ തേവരും
ചാത്തക്കുടം ശാസ്താവും ഊരകത്തമ്മതിരുവടിയും ചേർപ്പ് ഭഗവതിയും ചേർന്ന് പൂരപ്പാടത്ത് നടന്ന കൂട്ടി എഴുന്നള്ളിപ്പ് അവിസ്‌മരണീയമായി. 50 തോളം ഗജവീരൻമാർ പങ്കെടുത്തു.
പഞ്ച വാദ്യത്തിനും , മേളത്തിനുംശേഷം മന്ദാരം കടവിൽ ദേവി ദേവൻമാരുടെആറാട്ട് നടത്തി. കടലാശ്ശേരി പിഷാരിക്കൽ ഭഗവതിയാണ് ആദ്യം ആറാട്ട് നടത്തിയത്. ഭക്തജനങ്ങളും ആറാട്ടിൽ പങ്കെടുത്തു തുടർന്ന് ദേവി ദേവൻ മാർഉപചാരം ചൊല്ലി പിരിഞ്ഞു, ആറാട്ടുപുഴ ക്ഷേത്രത്തിൻ്റ ജൗതിഷകൻ കണ്ണനാംകുളത്ത് കളരിക്കൽ ജൻജിത്ത് പണിക്കർ ഗണിച്ച അടുത്ത വർഷത്തിലെ പൂരത്തിൻ്റെ തിയ്യതി ആറാട്ടുപുഴ ദേവസ്വം ആഫീസർ യു. അനിൽകുമാർ വിളംബരം ചെയ്തു.
2027 മാർച്ച് 20 ശനിയാഴ്ചയാണ് അടുത്ത വർഷത്തെ ആറാട്ടുപുഴ പൂരം. തുടർന്ന് ദേവിദേവൻമാരെയും ജനസഞ്ചയത്തേയും സാക്ഷിയാക്കി രാജകീയ കിരീടത്തിൻ്റെ സൂചകമായ മകുടം ഒഴിവാക്കി തൃപ്രയാർ തേവരുടെ മടക്കയാത്രയും ഭക്തി ആർദ്രമായി. ആറാട്ടുപുഴ ശാസ്താവ് ഭക്തരുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് മടങ്ങി.

Spread the love
See also  10-06-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top