കൊമ്പഴയിൽ ട്രസ് വർക്കിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇമ്മട്ടിപ്പറമ്പ് അക്കരക്കാരൻ കുട്ടമോൻ മകൻ വിഷ്ണു (29) ആണ് മരി ച്ചത്. മാർച്ച് 27നാണ് അപകടം ഉണ്ടായത്. കൊമ്പഴയിലെ ഒരു കെട്ടിടത്തിന്റെ മുകളിൽ ട്രസ് വർക്ക് നടത്തുന്നതിനിടെ വിഷ്ണു താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഉടൻ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെട്ടു. അമ്മ: സെബിയ. ഭാര്യ: നീതു. സംസ്‌കാരം പിന്നീട് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
The post ട്രസ് വർക്കിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മ രിച്ചു. appeared first on Thrissur Vartha.



