PUDUKAD-NEWS-PUTHUKAD-NEWS

വീട്ടിൽ ചാരായം വാറ്റിയ ആൾ പിടിയിൽ, അനുബന്ധ സാമഗ്രികളും വാഷും കണ്ടെടുത്തു.

ഒല്ലൂർ : വീട്ടിൽ ചാരായം വാറ്റാനുപയോഗിക്കുന്ന സാമഗ്രികളും വാഷുമായി മാന്ദാമംഗലം വില്ലേജ്, മരോട്ടിച്ചാൽ ദേശത്ത് തണ്ടാശ്ശേരി ബാബുരാജൻ എന്നയാളെയാണ് ഒല്ലൂർ പോലീസ് പിടികൂടിയത്. സ്ഥലത്ത് നിന്നും പോലീസിനെ തള്ളി മാറ്റി രക്ഷപ്പെടാൻ ശ്രമം നടത്തിയ ബാബുരാജിനെ കീഴ്പെടുത്തി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
2.4.2026 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ അനധികൃതമായി ചാരായം വാറ്റുന്നതായി രഹസ്യവിവരം കിട്ടിയിതിന്റെ അടിസ്ഥാനത്തിൽ ഒല്ലൂർ സബ്ബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ ശ്രീ.ടോംസൻെറ നിർദ്ദേശാനുസരണം ഒല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ. ഫൈസലിൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബാബുരാജിൻെറ വീട്ടു പറമ്പിലെ ഫാം ഹൌസിൽ നിന്നും ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ വാഷും വാറ്റുന്നതിനാവശ്യമായ ഗ്യാസ് സ്റ്റൌ അടക്കമുള്ള സാമഗ്രികളും കണ്ടെത്തിയത്.
ഒല്ലൂർ ഇൻസ്പെക്ടർ ഫൈസലിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ഷെബീബ് റഹ്മാൻ, വരുൺ, സിവിൽ പോലീസ് ഓഫീസർ മാരായ അനീഷ്, സരീഷ്, സുകന്യ, സുനീഷ് എന്നിവരും ഉണ്ടായിരുന്നു.

Spread the love
See also  🔴LIVE - PAKKAL POORAM - THRISSUR POORAM 2026 - Live Stream

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top