ഒല്ലൂർ : നിരവധി മയക്കുമരുന്ന് കടത്തുകേസുകളിലെ പ്രതിയെ പിറ്റ് എൻ ഡി പി എസ് ചുമത്തി കരുതൽ തടങ്കലിലാക്കി. നെടുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി ലഹരി മരുന്ന് കടത്തൽ കേസുകളിൽ പ്രതിയുമായ ചിയ്യാരം ആൽത്തറ സ്വദേശിയായ ചെമ്പകപ്പുള്ളി വീട്ടിൽ രാഹുൽ എന്നയാൾക്കെതരിരെയാണ് PIT NDPS Act 1988 വകുപ്പ് 3(1) പ്രകാരം ബഹു കേരള അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിൽ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിനെ തുടർന്ന് ഒല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ഫൈസൽ. എം. എസ് ൻറെ നേതൃത്വത്തിൽ ചേർപ്പ് പോലീസ് സ്റ്റേഷനിലെ കേസിൽ ഉൾപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരുന്ന രാഹുലിനെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയും, തുടർന്ന് ഇൻസ്പെക്ടർ ഫൈസലിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാഹുലിനെ തിരുവനന്തപ്പുരം പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ച് കരുതൽ തടങ്കലിൽ പാർപ്പിക്കുകയും ചെയ്തു.


