തൃപ്രയാർ : കിഴക്കേനട സരയൂതീരത്ത് പൂരം പുറപ്പാടിനോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന തേവരുടെ കവാടവും ദീപസ്തംഭവും സാമൂഹ്യ വിരുദ്ധർ ചെളിവാരിത്തേച്ച നടപടിയിൽ ശ്രീരാമ ക്ഷേത്ര ഭക്തജന കൂട്ടായ്മ പ്രതിഷേധിച്ചു . കൂട്ടായ്മയുടെ നേതൃത്വത്തിൽ കിഴക്കേ നടയിൽ നിന്നാരംഭിച്ച നാമജപ പ്രതിഷേധ യാത്ര ശ്രീരാമസ്വാമി ക്ഷേത്രത്തിന് മുൻവശം സമാപിച്ചു .
തുടർന്ന് നടന്ന പ്രതിഷേധ യോഗം സ്വാമി തേജസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. സി.സി മുകുന്ദൻ , ഇ ബാലഗോപാൽ , വിനോദ് നടുവത്തേരി, പി.മാധവമേനോൻ, സി.വാസുദേവൻ, ഇ.പി ഹരിഷ് , ധനേഷ് പ്രസാദ്, ദിനേഷ് വെള്ളാഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.

