കതിന പൊട്ടി ഗുരുതരമായി പൊള്ളലേറ്റ കരാറുകാരൻ മരിച്ചു

ചേലക്കര :കതിന പൊട്ടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ കരാറുകാരൻ മരിച്ചു. ചേലക്കര അന്തിമഹാകാളൻ കാവിലെ കതിന വെടിക്കെട്ട് കരാറുകാരൻ അന്തിമഹാകാളൻകാവ് തൃത്താല വീട്ടിൽ വേണു (60) ആണ് മരിച്ചത്. ഇക്കഴിഞ്ഞ നാലിന് രാവിലെ ക്ഷേത്രമതിൽക്കെട്ടിനകത്ത് വെടിവഴിപാടിനിടെയായിരുന്നു അപകടം. കതിന പൊട്ടിച്ചപ്പോൾ അതിൽ നിന്നുള്ള തീപ്പൊരി കതിന നിറയ്ക്കാൻവച്ചിരുന്ന കരിമരുന്നിലേക്ക് തെറിക്കുകയും സമീപത്തു നിന്ന വേണുവിൻ്റെ വസ്ത്രത്തിലേക്ക് തീ പടരുകയുമായിരുന്നു. ഉടൻ ചേലക്കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പൊള്ളൽ സാരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 10 വർഷത്തിലധികമായി വേണുവാണ് കതിനവെടിവഴിപാട് ക്ഷേത്രത്തിൽ നടത്തിവരുന്നത്. സംഭവത്തിൽ ചേലക്കര പൊലീസ് കേസെടുത്തു. സംസ്കാരം പിന്നീട്.ഭാര്യ: പാറുക്കുട്ടി. മക്കൾ: രാജീവ് (ഗൾഫ്), രജനി. മരുമക്കൾ: രമ്യ, സന്തോഷ്.

Spread the love
See also  സുവർണ്ണ മുദ്രാങ്കിത പുരസ്കാരം സമ്മാനിച്ചു.

Leave a Comment

Your email address will not be published. Required fields are marked *