PUDUKAD-NEWS-PUTHUKAD-NEWS

പാചകവാതക പൈപ്പ് ലൈനിലെ ചോർച്ച പരിഹരിച്ചു

പാലിയേക്കര:മണലിപ്പുഴയ്ക്ക് സമീപം മടവാക്കരയിൽ കൊച്ചിൻ -സേലം പാചകവാതക പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച ദിവസങ്ങൾ നീണ്ട പരിശ്രമത്തിനുശേഷം അടച്ചു. ഗ്യാസ് വിതരണം പുനരാരംഭിച്ചു. പൈപ്പിൽ ഒടിഞ്ഞിരുന്ന ഡ്രില്ലിൻ്റെ ഭാഗം നീക്കിയശേഷം ക്ലാമ്പ് വെൽഡ് ചെയ്‌താണ്‌ ചോർച്ചയടച്ചത്. ഇതിനായി ഒമ്പത് മീറ്റർ താഴ്‌ചയിൽ മണ്ണെടുത്ത ഭാഗം നികത്തുന്ന ജോലികൾ പൂർത്തിയാകുന്നു. ചോർച്ച കണ്ടെത്തിയ പൈപ്പിൽ നിന്ന് വെള്ളം പുറത്തേക്ക് തള്ളുന്നതും മണ്ണു നീക്കിയപ്പോഴുണ്ടായ ഉറവ് വെള്ളവുമാണ് ചോർച്ചയടയ്ക്കാൻ പ്രധാന തടസ്സമായിരുന്നത്. മണലിപ്പുഴയോട് ചേർന്ന പ്രദേശമായതിനാൽ ആറ് മീറ്റർ താഴ്ത്തിയപ്പോഴേക്കും വലിയ അളവിൽ വെള്ളം കുഴിയിൽ നിറയുകയായിരുന്നു. തുടർന്ന് വെള്ളം പമ്പ് ചെയ്‌തു കളയാൻ ബുദ്ധിമുട്ടി. പ്രവർത്തനത്തിനിടെ വീണ്ടും പാചകവാതക ചോർച്ചയുണ്ടായതും തടസ്സമായി. മടവാക്കരയിൽ കഴിഞ്ഞ മാർച്ച് 18-നായിരുന്നു കൊച്ചി – സേലം എൽപിജി പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായത്.

Spread the love
See also  സെന്റ് തോമസ് കത്തീഡ്രലില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top