പാണ്ടിപ്പറമ്പിലുള്ള തൃശൂർ ബിൽഡിംങ്ങ് മെറ്റിരിയൽ എന്ന കമ്പനിയുടെ Tritech Readymix ൽ സെയിൽസ് മാനേജരായി ജോലി ചെയ്തിരുന്ന കട്ടുകുടിപറമ്പിൽ രാകേഷ് രാജ് (32) നെൻമണിക്കര ദേശം, നെൻമണിക്കര വില്ലേജ്, തൃശൂർ ജില്ല, (ഇപ്പോൾ അക്കരപ്പുുറത്ത് മാടക്കത്തറ വില്ലേജ് ഓഫീസിന് പിൻവശത്ത് സന്തോഷ് എന്നയാളുടെ വീട്ടിൽ വാടകയ്ക്ക് താമസം) എന്നയാൾ
കമ്പനിയിൽ നിന്നും കസ്റ്റമേഴ്സിന് റെഡിമിക്സ് ഇറക്കി കൊടുത്ത ശേഷം 10 ഓളം കസ്റ്റമേഴ്സിൽ നിന്നും പണം വാങ്ങി 19,95,375-രൂപ കമ്പനിയിൽ അടക്കാത്ത കാര്യത്തിന് മണ്ണുത്തി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ മണ്ണുത്തി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജുവിന്റെ നർദ്ദേശ പ്രകാരം സബ്ബ് ഇൻസ്പെക്ടർ ഉണ്ണി.കെ. അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു
അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ ജയൻ.ടി.ടി, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ സന്തോഷ് ജോർജ്ജ്, സീനീയർ സിവിൽ പോലീസ് ഓഫീസർ ശ്രീകാന്ത്, സിവിൽ പോലീസ് ഓഫീസർ വേണുഗോപാൽ എന്നിവർ ഉണ്ടായിരുന്നു.



