PUDUKAD-NEWS-PUTHUKAD-NEWS

ദുബൈയിൽ മലയാളി കുത്തേറ്റ് മരിച്ചു.

ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത്. ദുബൈ അൽഖൂസിലെ അൽമനാർ സെന്ററിന് സമീപമുള്ള താമസ കെട്ടിടത്തിലാണ് സംഭവം.
മുറിയിലെ സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ജസീലിന് കുത്തേറ്റതായാണ് പ്രാഥമിക വിവരം. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജസീലിനെ പൊലീസ് റാഷിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രതിയും മലയാളിയാണെന്ന് പൊലീസ് അറിയിച്ചു.
മദ്യപാനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തർക്കത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ജസീൽ പുറത്തുനിന്ന് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ ശേഷം പ്രശ്നം ഒത്തുതീർക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.

Spread the love
See also  ബി.എ. സംസ്കൃതത്തിൽ ഒന്നാം റാങ്ക് നേടിയ കൃഷ്ണേന്ദു ജയകൃഷ്ണനെ ആദരിച്ച് യൂത്ത് കോൺഗ്രസ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top