PUDUKAD-NEWS-PUTHUKAD-NEWS

പാമ്പിന്റെ കടിയേറ്റ് 8 വയസ്സുകാരൻ മരിച്ചു; സഹോദരൻ ഗുരുതരാവസ്ഥയിൽ.

തൃശൂർ : കോടാലിയിൽ ഉറങ്ങി കിടക്കുകയായിരുന്ന 8 വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കോടാലി കാവുങ്ങൽ സിൽജോ, ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൽജോ ആണ് മരിച്ചത്. കൂടെ കിടന്നിരുന്ന സഹോദരൻ 10 വയസ്സുകാരനായ അനോദിനും പാമ്പുകടിയേറ്റതായി സംശയമുണ്ട്. അനോദ് നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചപ്പോൾ ഭക്ഷ്യവിഷബാധ ഏറ്റതാകാമെന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയിരുന്നത്. എന്നാൽ പുലർച്ചയോടെ ആൽജോ പൂർണ്ണമായും അബോധ അവസ്ഥയിലാവുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണത്തിന് പിന്നാലെ കുട്ടികൾ കിടന്നിരുന്ന മുറിയിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. കുട്ടികൾ കിടന്നിരുന്ന കിടക്കയിൽ തലയണയ്ക്കടിയിൽ പാമ്പിനെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ പാമ്പുകടിയേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്. വീട്ടുകാർ ഉടൻ തന്നെ പാമ്പിനെ കീഴ്പെടുത്തി. ​മരിച്ച ആൽജോയുടെ സഹോദരൻ അനോദ് നിലവിൽ നിരീക്ഷണത്തിലാണ്. സംഭവത്തിന്റെ ആഘാതത്തിലാണ് പ്രദേശം.

Spread the love
See also  ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടാനൊരുങ്ങി യുവകലാകാരൻ മദൻ ഗോഗുൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top