PUDUKAD-NEWS-PUTHUKAD-NEWS

ഫുട്ബോൾ താരം ബൈക്കപകടത്തിൽ മരിച്ചു.

ദേശീയതലത്തിൽ വരെ ശ്രദ്ധ നേടിയിട്ടുള്ള ചേറ്റുവയിലെ യുവ ഫുട്ബാൾ താരം ബൈക്കപകടത്തിൽ മരിച്ചു. ചേറ്റുവ ജിഎംയുപി സ്കൂളിന് സമീപം വട്ടംപറമ്പിൽ ജലീലിൻ്റെ മകൻ സിനാൻ ജലീൽ (18) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ദേശീയപാതയിൽ ചേറ്റുവയിൽ ബൈക്കിൽ നിന്നും തെന്നി വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിനാൻ ഇന്ന് വൈകിട്ടോടെയാണ് മരിച്ചത്.
അപകടം നടന്നയുടനെ തന്നെ ചേറ്റുവ ലെവൽ ഓഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലക്ക് പരിക്ക് ഗുരുതരമായതിനാൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു, ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെയാണ് മരിച്ചത്. നാട്ടിലെ സാംസ്കാരിക പ്രവർത്തന രംഗത്തും സജീവ സാന്നിധ്യമായിരുന്നു സിനാൻ

Spread the love
See also  മഴയിൽ മുകന്ദപുരം താലൂക്കിൽ രണ്ട് വീടുകൾക്ക് ഭാഗിക നഷ്ടങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top