PUDUKAD-NEWS-PUTHUKAD-NEWS

ഇരിങ്ങാലക്കുടയിൽ വൻ തീപിടുത്തം.

ഇരിങ്ങാലക്കുട ചന്തകുന്നിൽ സ്‌മിതാസ് സിൽക്സ് സ്ഥാപനത്തിൽ വൻ തീപിടുത്തം.
സ്ഥാപനം പൂർണ്ണമായും കത്തി നശിച്ചു. നവികരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ ആയിരുന്നു തീപിടുത്തം. ചൊവ്വാഴ്ച്ച രാത്രിയാണ് തീപിടുത്തം ഉണ്ടായത്.

ഇരിങ്ങാലക്കുടയിൽ നിന്നും കൊടുങ്ങല്ലൂരിൽ നിന്നും എത്തിയ അഗ്നിശമന സേനാംഗങ്ങളാണ് തീ അണയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് കരുതുന്നു. കഴിഞ്ഞ ആഴ്ച്ചയാണ് കടയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടങ്ങൾ ഉണ്ടായതായാണ് പ്രാഥമിക നിഗമനം.

Spread the love
See also  തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയില്‍ പൊട്ടിത്തെറി. നാല്‌ പേർക്ക് ദാരുണാന്ത്യം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top