സിനിമ ക്യാമറമാനെ മരിച്ച നിലയിൽ കണ്ടെത്തി

സിനിമ ക്യാമറമാനെ മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂരിൽ സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ താമസിച്ചിരുന്ന വീടിന്റെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചടങ്ങരംകുളം സ്വദേശി 51 വയസുള്ള കല്ലൂര്‍ ജാഫര്‍ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയില്‍ ലോകമലേശ്വരത്ത് സംഘം വാടകക്ക് താമസിച്ചിരുന്ന വീട്ടിലായിരുന്നു സംഭവം.

കുഞ്ചാക്കോ ബോബന്‍ നായകനായ സിനിമയുടെ ചിത്രീകരണത്തിനായാണ് സംഘം എത്തിയിരുന്നത്. എറിയാട് കെ.വി.എച്ച്.എസ്. സ്‌കൂളിന് സമീപത്തെ വീട്ടില്‍ ഷൂട്ടിങ്ങ് കഴിഞ്ഞ് വാടക വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു സംഘം. ശുചിമുറിയില്‍ പോയ ജാഫറിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് നിലത്ത് വീണു കിടന്ന നിലയില്‍ കണ്ടെത്തിയത്.

കൊടുങ്ങല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Spread the love
See also  മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം : ജീവന്‍ നഷ്ടമായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മണപ്പുറം ഫിനാന്‍സ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top