PUDUKAD-NEWS-PUTHUKAD-NEWS

തെക്കേ ഗോപുരനട തള്ളിത്തുറന്ന് എറണാകുളം ശിവകുമാർ; പൂരവിളംബരമായി.

തൃശൂർ : ആചാരപ്പെരുമയോടെ തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കം. വടക്കുംനാഥ ക്ഷേത്രത്തിൻ്റെ തെക്കേ ഗോപുരനട തള്ളിത്തുറന്ന് പൂരം വിളംബരം ചെയ്‌തു. എറണാകുളം ശിവകുമാർ നെയ്‌തലക്കാവിലമ്മയുടെ തിടമ്പേറ്റിയത്. ഇത്തവണ വെടിക്കെട്ട് അടക്കം ആർഭാടങ്ങൾ ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രമായിട്ടാണ് പൂരം നടത്തുന്നത്.
തുടർച്ചയായ ആറാം തവണയാണ് ശിവകുമാർ പൂരത്തിന് വിളംബരമേകുന്നത്. കൊച്ചിൻ ദേവസ്വത്തിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ് എറണാകുളം ശിവകുമാർ. വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും മറ്റ് ചടങ്ങുകളെല്ലാം പതിവു പോലെ നടക്കും

Spread the love
See also  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (24-04-26) അവധി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top