കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആക്ഷൻ കമ്മിറ്റി ആഹ്വാനം ചെയ്‌ത ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് കേരളീയ പട്ടിക ജനസമാജം പ്രവർത്തകർ കൈപ്പമംഗലത്ത് പ്രകടനം നടത്തി.
മൂന്നുപീടികയിൽ നിന്ന് ആരംഭിച്ച പ്രകടനം പെരിഞ്ഞനം ചുറ്റി മൂന്നുപീടിക ബസ്‌റ്റാൻഡിൽ സമാപിച്ചു. സമാജം സംസ്ഥാന ജനറൽ സെക്രട്ടറി എം. എസ്. വിജയൻ ജില്ലാ വൈസ് പ്രസിഡന്റ് വി.പി. ജയൻ , ജില്ലാ സെക്രട്ടറി ടി.ജി. ശശി, കെ.കെ. ഗിനീഷ്, എം. എസ്. വിജയൻ, ശൈലജ രാമകൃഷ്‌ണൻ, എൻ.വി. സതീശൻ, കെ.എം. ബാബു, അമ്പിളി തുടങ്ങിയവർ നേതൃത്വം നൽകി.


