ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ദേശീയപാത വാടാനപ്പള്ളി ഗണേശമംഗലത്തിനടുത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തളിക്കുളം വ്യാപാരി വ്യവസായ ഏകോപന സമിതി അസോസിയേഷൻ പ്രസിഡന്റ് തളിക്കുളം സ്വദേശി ഏങ്ങൂര് വീട്ടിൽ ചന്ദ്രബോസ് (55) ആണ് മരിച്ചത്. ഗണേശമംഗലം സെൻ്ററിന് സമീപം ആയിരുന്നു അപകടം.

ഒരേ ദിശയിലൂടെ പോയിരുന്ന ടോറസ് ലോറിയും ബൈക്കുമാണ് കൂട്ടിമുട്ടിയത്. ലോറിക്കടയിൽപ്പെട്ടുപോയ ബൈക്ക് യാത്രക്കാരൻ്റെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങിയ നിലയിലായിരുന്നു. വാടാനപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Spread the love
See also  പവര്‍കട്ടല്ല, പീക്ക് ലോഡ് മാനേജ്‌മെന്റ്..! 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച്‌ കെഎസ്‌ഇബി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top