2021 ലെ എക്‌സിറ്റ് പോളുകള്‍ എത്രയെണ്ണം ശരിയായി? കേരളത്തിലടക്കം പാളി, കൃത്യമായത് അസമില്‍ മാത്രം

2021 ലെ എക്‌സിറ്റ് പോളുകള്‍ എത്രയെണ്ണം ശരിയായി? കേരളത്തിലടക്കം പാളി, കൃത്യമായത് അസമില്‍ മാത്രം

നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്ര ഭരണപ്രദേശത്തേക്കുമുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ കഴിഞ്ഞ ദിവസം വിവിധ ഏജന്‍സികള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടിരുന്നു.

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും ആണ് തിരഞ്ഞെടുപ്പ് നടന്നത്. മേയ് നാലിനാണ് അഞ്ചിടത്തും ഫലം പ്രഖ്യാപിക്കുന്നത്.

ഇന്നലെ അഞ്ചിടത്തേയും എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നിരുന്നു. ഇത് പ്രകാരം കേരളത്തില്‍ യുഡിഎഫും പശ്ചിമ ബംഗാളില്‍ ബിജെപിയും അധികാരത്തിലെത്തും എന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പറയുന്നത്. തമിഴ്‌നാട്ടില്‍ ഡിഎംകെയും പുതുച്ചേരിയിലും അസമിലും എന്‍ഡിഎയും അധികാരം നിലനിര്‍ത്തും. ഈ സാഹചര്യത്തില്‍ 2021 ലും മുന്‍കാല തിരഞ്ഞെടുപ്പുകളിലും എക്‌സിറ്റ് പോളുകള്‍ എത്രത്തോളം ശരിയായിരുന്നു എന്ന് പരിശോധിക്കാം.

പശ്ചിമ ബംഗാള്‍

2021-ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഒരു എക്‌സിറ്റ് പോളും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തമായ പ്രകടനം പ്രവചിച്ചിരുന്നില്ല. പലരും ഇഞ്ചോടിഞ്ച് പോരാട്ടം സംസ്ഥാനത്ത് നടക്കുന്നു എന്നായിരുന്നു പ്രവചിച്ചിരുന്നത്. ചിലര്‍ ബിജെപി ഭൂരിപക്ഷം നേടി അധികാരം പിടിക്കും എന്നുവരെ പ്രവചിച്ചു. ടുഡേയ്സ് ചാണക്യ ടിഎംസിക്ക് 169 മുതല്‍ 191 സീറ്റും ബിജെപിക്ക് 97 മുതല്‍ 119 സീറ്റും ലഭിക്കുമെന്ന് പ്രവചിച്ചു.

ജന്‍ കി ബാത്ത് ടിഎംസി 104 മുതല്‍ 121 വരെ സീറ്റുകള്‍ നേടി അധികാരത്തില്‍ നിന്ന് പുറത്താകും എന്നും ബിജെപി 162 മുതല്‍ 185 വരെ സീറ്റുകളോടെ ഭൂരിപക്ഷം നേടും എനന്നും പ്രവചിച്ചു. ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ ബിജെപിക്ക് നേരിയ ഭൂരിപക്ഷം പ്രവചിച്ചിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ ടിഎംസി 215 സീറ്റുകളും അന്നത്തെ സഖ്യകക്ഷിയായ ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച 1 സീറ്റും നേടിയിരുന്നു.

ബിജെപി 77 സീറ്റുകള്‍ നേടിയപ്പോള്‍, കോണ്‍ഗ്രസ് സഖ്യകക്ഷിയായ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് 1 സീറ്റ് നേടി. ബംഗാളിലെ 294 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 148 സീറ്റുകളാണ് വേണ്ടത്.

തമിഴ്നാട്

തമിഴ്‌നാട്ടില്‍ മിക്ക എക്‌സിറ്റ് പോളുകളും ഡിഎംകെ അധികാരത്തില്‍ എത്തും എന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ എല്ലാവരും ഡിഎംകെ വലിയ ഭൂരിപക്ഷം നേടും എന്നാണ് പറഞ്ഞിരുന്നത്. പോള്‍സ്ര്ടാറ്റ്, ഷൈനിംഗ് ഇന്ത്യ ന്യൂസ്, പാട്രിയോറ്റിക് വോട്ടര്‍ എന്നിവയാണ് യഥാര്‍ത്ഥ ഫലങ്ങളോട് ഏറ്റവും അടുത്തത്. യഥാക്രമം 143 മുതല്‍ 153 സീറ്റുകള്‍, 147 മുതല്‍ 177 വരെ സീറ്റുകള്‍, 153 സീറ്റുകള്‍ എന്നിങ്ങനെയായിരുന്നു അവരുടെ പ്രവചനങ്ങള്‍.

മറ്റെല്ലാ എക്സിറ്റ് പോളുകളും ഡിഎംകെ വലിയ വിജയം നേടും എന്ന് പ്രവചിച്ചു. ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ 175 മുതല്‍ 195 സീറ്റുകള്‍ വരെ നേടും എന്ന് പറഞ്ഞു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഡിഎംകെയും സഖ്യകക്ഷികളും ചേര്‍ന്ന് 159 സീറ്റുകള്‍ നേടി. ബാക്കി 75 സീറ്റുകള്‍ എഐഎഡിഎംകെയ്ക്കും അവരുടെ പങ്കാളികള്‍ക്കും ലഭിച്ചു. 234 അംഗ തമിഴ്നാട് നിയമസഭയില്‍ ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്.

See also  കാർ നിയന്ത്രണംവിട്ട് വ്യാപാരസ്ഥാപനത്തിന്റെ സംരക്ഷണഭിത്തി ഇടിച്ചു തകർത്തു

കേരളം

കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് എക്‌സിറ്റ് പോളുകള്‍ കൃത്യമായി പ്രവചിച്ചെങ്കിലും, പ്രതിപക്ഷമായ യുഡിഎഫില്‍ നിന്ന് കൂടുതല്‍ ശക്തമായ പ്രകടനം പ്രതീക്ഷിച്ചുകൊണ്ടായിരുന്നു പലരുടേയും പ്രവചനം. ഇന്ത്യാ ന്യൂസ് ഐടിവി-ജന്‍ കി ബാത്ത്, മനോരമ ന്യൂസ്-വിഎംആര്‍, ടിവി9 ഭാരത്വര്‍ഷ്-പോള്‍സ്ട്രാറ്റ് എന്നിവ തൂക്കുസഭകളോ വളരെ ചെറിയ ഭൂരിപക്ഷമോ പ്രവചിച്ചു.

ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എല്‍ഡിഎഫ് പ്രകടനത്തെ അമിതമായി വിലയിരുത്തി, 104 മുതല്‍ 120 വരെ സീറ്റുകള്‍ വരെ എല്‍ഡിഎഫിന്് പ്രവചിച്ചു, യുഡിഎഫിന് 20 മുതല്‍ 36 സീറ്റുകള്‍ വരെ പ്രവചിച്ചു. ന്യൂസ്24-ടുഡേയ്സ് ചാണക്യ എക്സിറ്റ് പോള്‍ ആണ് ശരിയായ ഫലത്തോട് ഏറ്റവും അടുത്ത ഫലം പ്രവചിച്ചത്. എല്‍ഡിഎഫിന് 93 മുതല്‍ 111 സീറ്റുകള്‍ വരെയും യുഡിഎഫിന് 26 മുതല്‍ 44 സീറ്റുകള്‍ വരെയും അവര്‍ പ്രവചിച്ചു.

2021-ല്‍, തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിയ എല്‍ഡിഎഫ് 99 സീറ്റുകള്‍ നേടിയിരുന്നു, അതേസമയം യുഡിഎഫ് 41 സീറ്റുകളായി കുറഞ്ഞു. കേരളത്തിലെ 140 അംഗ നിയമസഭയില്‍ ഭൂരിപക്ഷം നേടാന്‍ വേണ്ടത് 71 സീറ്റുകളാണ്.

അസം

ഈ നാല് തിരഞ്ഞെടുപ്പ് സംസ്ഥാനങ്ങളെ വെച്ച്‌ അസമിനെ സംബന്ധിച്ചിടത്തോളം എക്‌സിറ്റ് പോളുകള്‍ ഏറ്റവും കൃത്യമായിരുന്നു, ബിജെപി ഏതാനും സീറ്റുകളുടെ വ്യത്യാസത്തില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രവചിച്ചു. ടിവി9 ഭാരത്വര്‍ഷ്-പോള്‍സ്ട്രാറ്റും ഇന്ത്യ അഹെഡ്-പി മാര്‍ക്ക് എന്ന സ്ഥാപനവും തൂക്കുസഭ പ്രവചിച്ചിരുന്നെങ്കിലും, മറ്റെല്ലാ പോള്‍ വിദഗ്ധരും ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് പ്രവചിച്ചു.

ഇന്ത്യാ ന്യൂസ്-ജന്‍ കി ബാത്തും ന്യൂസ്24-ടുഡേയ്സ് ചാണക്യയും അവരുടെ പ്രവചനങ്ങളില്‍ ഏറ്റവും അടുത്തായിരുന്നു, ബിജെപിയുടെ എണ്ണം യഥാക്രമം 70 മുതല്‍ 81 വരെയും 70 വരെയും ഉയരുമെന്നും കോണ്‍ഗ്രസിന്റെ പ്രകടനം യഥാക്രമം 45 മുതല്‍ 55 വരെയും 56 വരെയും ഉയരുമെന്നും പ്രവചിച്ചു. 2021-ല്‍, ബിജെപിയും സഖ്യകക്ഷികളും 75 സീറ്റുകള്‍ നേടിയിരുന്നു, കോണ്‍ഗ്രസും സഖ്യകക്ഷികളും 50 സീറ്റുകള്‍ നേടി. ഒരു സീറ്റ് സ്വതന്ത്രന് ലഭിച്ചു. 126 അംഗ അസം നിയമസഭയില്‍ ഭൂരിപക്ഷത്തിന് 64 സീറ്റുകളാണ് വേണ്ടത്.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top