തൃപ്രയാർ – മഴകാലം വരുന്നതിനു മുന്നോടിയായി നാട്ടിക ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നാട്ടിക ഗ്രാമ പഞ്ചായത്തിൽ വിവിധ വാർഡുകളിൽ നടക്കുന്ന മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ നാട്ടിക പഞ്ചായത്ത് തല ഉദ്ഘാടനം തൃപ്രയാറിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് പി വിനു ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ ടി പി ഹനീഷ് കുമാർ പദ്ധതി വിശദീകരിച്ചു, ,പഞ്ചായത്ത് സെക്രട്ടറി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി പ്രീത നന്ദിയും പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സുബില പ്രസാദ്, മെമ്പർമാരായ സനി രാജു. സജിനി ഉണ്ണിയാരം പുരക്കൽ ,രജനി ബാബു ,നിഷ ഉണ്ണികൃഷ്ണൻ ,അംബിക ടീച്ചർ ,സിന്ധു സിദ്ധപ്രസാദ് ,കെ കെ സന്തോഷ് ,എന്നിവർ നേതൃത്വം നൽകി.
ഹരിത കർമ്മ സേന അംഗങ്ങൾ ,തൊഴിലുറപ്പ് തൊഴിലാളികൾ ,നാട്ടിക എസ് എൻ കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ ,പഞ്ചായത്ത് സ്റ്റാഫ് ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടമാർ ,ആശാ പ്രവർത്തകർ എന്നിവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.



