തൃശൂരിൽ ആന ഓടിയതുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു. തൃശൂർ ഡി.എഫ്.ഒയ്ക്കും സോഷ്യൽ ഫോറസ്ട്രി എ.സ.ിഎഫിനോടുമാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. തഹസിൽദാർ, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. ആന ഓടുന്നുണ്ടായിരുന്നതിനാൽ പെട്ടെന്ന് ഡാർട്ടിങ് പ്രായോഗികമായ സാഹചര്യം സാധ്യമല്ലായിരുന്നു.
തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവരോട് വാഹനങ്ങളുടെയും മറ്റു വസ്തുക്കളുടെയും നഷ്ടം സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുവാനുള്ള അടിയന്തര നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശി ശിവദത്തിന്റെതാണ് ആന. ആനയെ ഇൻഷൂർ ചെയ്തിട്ടുണ്ട്. നാശനഷ്ടങ്ങൾ സംഭവിച്ച എല്ലാവർക്കും നഷ്ടപരിഹാരം കിട്ടുമെന്ന് ഉറപ്പുവരുത്തും. നിയമ ലംഘനങ്ങൾ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെയും സോഷ്യൽ ഫോറസ്റ്ററി എ.സി.എഫിന്റെയും റിപ്പോർട്ട് അനുസരിച്ച് നടപടി സ്വീകരിക്കും. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ജില്ലാ കളക്ടർ അടിയന്തര യോഗം ചേർന്ന് റിപ്പോർട്ടുകൾ വേഗത്തിൽ സമർപ്പിക്കാൻ നിർദേശം നൽകി.
നഷ്ടങ്ങളുടെ വിവരം
പെരിങ്ങാവ് വില്ലേജ് പരിധിയിൽ
5 സ്‌കൂട്ടറുകൾക്ക് നാശനഷ്ടം
1 കാർ
5 വീടുകളുടെ കോമ്പൗണ്ട് വാളുകൾ
തൃശൂർ വില്ലേജ് ഓഫീസ് പരിധിയിൽ
പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ മുൻവശ ട്രസ് വർക്ക് ഒരു ഭാഗം കേടുപാട് സംഭവിച്ചിട്ടുണ്ട്.
1 കാർ, 1 ഓട്ടോറിക്ഷക്കും നാശനഷ്ടം
ടൗൺഹാൾ ഫെൻസിംഗ് ഗ്രിൽ ഭാഗം കേടുപാട്



