PUDUKAD-NEWS-PUTHUKAD-NEWS

നഗരത്തിലെ രണ്ടു ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ അസ്സാം സ്വദേശിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി സിറ്റി പോലീസ്.

തൃശൂർ നഗരത്തിലെ പട്ടാളം മാരിയമ്മൻ ക്ഷേത്രത്തിലും ചെട്ടിയങ്ങാടിയിലെ കുളശ്ശേരി ക്ഷേത്രത്തിൽ നിന്നും മോഷണം നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയായ ആസ്സാം ദിബ്രഗാർ സ്വദേശിയായ മഹേഷ് (19) എന്നയാളെയാണ് സിറ്റി പോലീസ് സാഗോക്ക് സ്ക്വാഡും അസിസ്റ്റൻറ് കമ്മീഷണറുടെ സ്ക്വാഡും ചേർന്ന് അതിവിദഗ്ധമായി തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നും പിടികൂടിയത്.
12.2.2026 തിയ്യതിയിലാണ് പട്ടാളം മാരിയമ്മൻകോവിലിൽ മോഷണം നടത്തിയത്. ക്ഷേത്രത്തിൽ നിന്നും 4 ഭണ്ഡാരങ്ങളിൽ നിന്നും മേശവലിപ്പിൽ നിന്നുമായി 15000 രൂപയാണ് മോഷണം ചെയ്ത്.
21.5.2026 തിയ്യതിയിലാണ് ട്രാൻസ്പോർട്ട് ബസ് സ്റ്റാൻറിനു സമീപമുള്ള ചെട്ടിയങ്ങാടി കുളശ്ശേരി ഹനുമാൻ കോവിലിൽ മോഷണമം നടത്തിയത്. ക്ഷേത്രത്തിൽ നിന്നും 11000 രൂപയും 10000 രൂപയുടെ വിലവരുന്ന മൊബൈൽഫോണും മോഷണം നടത്തിയിരുന്നു. പിന്നീട് പ്രതി ഒളിവിൽ പോവുകയായിരുന്നു.
ഇക്കാര്യത്തിന് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രതിയെ പിടിക്കുന്നതിനായി സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസിൻെറ നേതൃത്വത്തിലുള്ള സാഗോക്ക് സ്ക്വാഡും അസിസ്റ്റൻറ് കമ്മീഷണറുടെ സ്ക്വാഡും അതിവിദഗ്ധമായി നടത്തിയ അന്വേഷണത്തിൽ അന്വേഷണത്തിൽ മൊബൈലുകൾ മാറിമാറി ഉപയോഗിച്ച് വളരെ തന്ത്രപരമായാണ് പ്രതി ഒളിവിൽകഴിയുന്നത് അന്വേഷണത്തിൽ മനസ്സിലാക്കുകയും പിന്നീട് സൈബർ സെല്ലിൻേറയും അതിനൂതന സാങ്കേതികവിദ്യയുടെ സഹായത്തോടേയും പ്രതിയെ തിരുനെൽവേലിയിൽനിന്നും പിടികൂടുകയായിരുന്നു. അന്വേഷണത്തിൽ പ്രതിക്ക് തിരുവനന്ദപുരം തൃശൂർ എന്നീ ജില്ലകളിൽ കേസുകളുണ്ടെന്ന് വ്യക്തമായി.
സിറ്റിപോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖിൻെറ നിർദ്ദേശത്തിലും അസിസ്റ്റൻറ് കമ്മീഷണർ എം ശശീധരൻെറ നേതൃത്വത്തിലുമുള്ള അന്വേഷണ സംഘത്തിൽ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരൺ സി നായർ, സബ് ഇൻസ്പെക്ടർമാരായ അനുശ്രുതി, റെജിൻരാജ്, സിവിൽ പോലീസ് ഓഫീസർമാരായ ധനേഷ് അജ്മൽ, സൂരജ് എന്നിവരും സാഗോക്ക് സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ P. K പഴനി സ്വാമി, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ എന്നിവരും അസിസ്റ്റൻറ് കമ്മീഷണറുടെ സ്ക്വാഡിലെ സിവിൽപോലീസ് ഓഫീസർമാരായ ഹരീഷ്, ദീപക് എന്നിവരുമാണ് ഉണ്ടായിരുന്നത്.

Spread the love
See also  വെട്ടുകുന്നത്തുകാവ് ഗ്രൂപ്പ് ദേവസ്വം ക്ഷേത്രങ്ങളിൽ “സുകൃതം” പ്രകൃതി പദ്ധതിക്ക് തുടക്കമായി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top