ചേർപ്പ് തിരുവുള്ളക്കാവ് സ്വദേശി കുന്നപ്പിള്ളി വീട്ടിൽ വേണുഗോപാൽ മകൻ 45 വയസുള്ള രതീഷ് ആണ് മരിച്ചത്.തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ പാലക്കൽ ചൂളമരം വളവിന് സമീപമായിരുന്നു അപകടം. തൃശ്ശൂർ ഭാഗത്ത് നിന്ന് വരുന്നതിനിടെ യുവാവ് സഞ്ചരിച്ച ബുള്ളറ്റ് ബൈക്ക് എതിരെ വന്ന സ്വകാര്യ ബസിൽ തട്ടിയായിരുന്നു അപകടം.
ബസിനടിയിൽപ്പെട്ട യുവാവിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുടയിൽ നിന്ന് തൃശൂരിലേക്ക് സർവ്വീസ് നടത്തുകയായിരുന്ന വീണ മോൾ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.



