PUDUKAD-NEWS-PUTHUKAD-NEWS

മുഴുവൻ കെ.എസ്.ആർ.ടി.സി ബസുകളിലും സൗജന്യ യാത്ര നടപ്പാക്കണം; ബിജെപി

തൃശ്ശൂർ: സംസ്ഥാനത്തെ മുഴുവൻ കെ.എസ്.ആർ.ടി.സി ബസുകളിലും സ്ത്രീകൾക്കുള്ള സൗജന്യ യാത്ര നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു.
തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി പാലിക്കാതെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സൗജന്യ യാത്ര പദ്ധതി ആരംഭിച്ച ആദ്യ ദിനം തന്നെ സർക്കാരിന്റെ വീഴ്ചകൾ വ്യക്തമായതായി അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തിയിരുന്ന നിരവധി ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റിയതിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്ര നിഷേധിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സൗജന്യ യാത്രയ്ക്ക് അർഹതയുള്ള ബസുകൾ ലഭിക്കാതെ യാത്രക്കാർ മണിക്കൂറുകളോളം കാത്തുനിൽക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന സാഹചര്യം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ശീതൾ രാജ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ആർ. ഹരി, സുജയ് സേനൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ് മേനോത്തുപറമ്പിൽ, പൂർണിമ സുരേഷ്, സൗമ്യ സലേഷ്, മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് മിനി അനിൽകുമാർ, മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ജില്ലാ സെക്രട്ടറിമാരായ ജാൻസി, നിജി കെ.ജി., സബീഷ് മരതയൂർ എന്നിവർ പ്രസംഗിച്ചു.
കൗൺസിലർമാരായ രഘുനാഥ് സി. മേനോൻ, വിൻഷി അരുൺ, പദ്മിനി ഷാജി, മണ്ഡലം പ്രസിഡന്റ് വിബിൻ ഐനിക്കുന്നത്, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി സീന ശശി, ഉദയ വേണുഗോപാൽ, ജ്യോതി ലക്ഷ്മി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
 

Spread the love
See also  എസ്.എസ്.എൽ.സി പ്ലസ്‌ടു പരീക്ഷകളിൽ മുഴുവൻ എപ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top