സ്കൂട്ടറിൽ ഷാൾ കുരുങ്ങി അങ്കണവാടി ടീച്ചർ മരിച്ചു.

സ്കൂട്ടറിൽ ഷാൾ കുരുങ്ങി അങ്കണവാടി ടീച്ചർ മരിച്ചു.

വടക്കാഞ്ചേരി : ആര്യംപാടം പുതുരുത്തിയിൽ ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ഷാൾ ടയറിൽ കുരുങ്ങി അങ്കണവാടി ടീച്ചർ മരിച്ചു. പുതുരുത്തി സ്വദേശി ആലപ്പാടൻ വീട്ടിൽ മിനി വർഗീസ് (58) ആണ് മരിച്ചത്.
ഇന്ന് രാവിലെ 9.45 ഓടെ അങ്കണവാടിയിലേയ്ക്ക് പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്.അയൽവാസിയായ യുവാവിനോടൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. പുതുരുത്തി സ്കൂളിന് സമീപം വെച്ച് ഷോൾ സ്കൂട്ടറിന്റെ പിൻ ചക്രത്തിൽ കുരുങ്ങുകയായിരുന്നു.
റോഡിലേക്ക് തെറിച്ച് വീണ മിനി വർഗീസിന്റെ തല റോഡിലിടിക്കുകയായിരുന്നു. എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Spread the love
See also  സപ്ലൈകോ: റെക്കോഡ് വിൽപ്പന.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top