പീച്ചി: ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്ന് പീച്ചി പൊടിപ്പാറ മരം വീണ് വീട് ഭാഗികമായി തകർന്നു. ആതുകുഴിയിൽ ഷിജുവിന്റെ വീടിനുമുകളിലേക്കാണ് വലിയ മരം വീണത്. സംഭവസമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വീടിന് കാര്യമായ നാശനഷ്ടമുണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
The post കനത്ത മഴയിൽ മരം വീണ് വീട് ഭാഗികമായി തകർന്നു aവൻ ദുരന്തം ഒഴിവായി.. appeared first on Thrissur Vartha.



