ലഹരിക്കെതിരെ കൈകോർത്ത് വിദ്യാർത്ഥികളും നാടും; മുപ്ലിയത്ത് ബോധവത്കരണ പരിപാടിയും പ്രതിജ്ഞയും സംഘടിപ്പിച്ചു

ലഹരിക്കെതിരെ കൈകോർത്ത് വിദ്യാർത്ഥികളും നാടും; മുപ്ലിയത്ത് ബോധവത്കരണ പരിപാടിയും പ്രതിജ്ഞയും സംഘടിപ്പിച്ചു

മുപ്ലിയം: ലഹരിമുക്ത സമൂഹസൃഷ്ടി ലക്ഷ്യമിട്ട് ഐ.സി.സി.എസ്. കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്‌മെന്റും വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയും പ്രതിജ്ഞയും സംഘടിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 1.30-ന് മുപ്ലിയം ചർച്ച് ഹാളിൽ നടന്ന പരിപാടിയിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികളും അധ്യാപകരും പങ്കാളികളായി.

ജി.എച്ച്.എസ്.എസ്. മുപ്ലിയം, വിമലജ്യോതി ഹൈസ്‌കൂൾ, സി.ജെ.എം.എ. ഹൈസ്‌കൂൾ, ഐ.സി.സി.എസ്. കോളേജ് ഓഫ് എൻജിനീയറിങ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വൻ പങ്കാളിത്തമാണ് ചടങ്ങിൽ ദൃശ്യമായത്. ഐ.സി.സി.എസ്. കോളേജിലെ നാഷണൽ സർവീസ് സ്‌കീം (NSS), കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് (CPG) യൂണിറ്റുകളുടെയും, സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) യൂണിറ്റുകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

സി.ജെ.എം.എ. ഹൈസ്‌കൂളിലെ ബാൻഡ് സംഘത്തിന്റെ ഗാംഭീര്യമാർന്ന അകമ്പടിയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ചടങ്ങിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ലഹരിവസ്തുക്കൾക്കും മയക്കുമരുന്നിനുമെതിരെ ഒന്നടങ്കം ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.

ഐ.സി.സി.എസ്. കോളേജ് പ്രിൻസിപ്പൽ ഡോ. വിബിൻ ആന്റണി പി. സ്വാഗതം ആശംസിച്ച യോഗത്തിൽ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മീന മദനൻ അധ്യക്ഷത വഹിച്ചു. വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ശ്രീ. മനോജ് കെ.എൻ. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

ഇരിഞ്ഞാലക്കുട ഇ.സി.ഒ. വിമുക്തി കോർഡിനേറ്റർ ശ്രീ. സന്തോഷ് ടി.കെ., ഇരിഞ്ഞാലക്കുട എക്സൈസ് ഇൻസ്പെക്ടർ ശ്രീമതി നീന മാത്യു എന്നിവർ ലഹരിയുടെ ആപത്തുകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവത്കരണ സന്ദേശം നൽകി.

ചടങ്ങിൽ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാന്റോ നന്ദിപുലം, വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ.എസ്. ജിഷാദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലില്ലി ബേബി, വാർഡ് മെമ്പർ ശ്രീമതി റോസ്‌ലി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഐ.സി.സി.എസ്. കോളേജ് യൂണിയൻ ചെയർമാൻ ശ്രീ. സൂര്യകൃഷ്ണ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Spread the love
See also  NEWS 21 07 2026 | Media 4 News

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top