PUDUKAD-NEWS-PUTHUKAD-NEWS

മാരക രാസലഹരിയായ MDMA യുമായി സ്റ്റേഷൻ റൗഡി ജിജു പപ്പി അറസ്റ്റിൽ.

ചാലക്കുടി : മാരക രാസലഹരിയായ MDMA യുമായി സ്റ്റേഷൻ റൗഡിയെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെതുടർന്ന് ഇന്ന് വൈകീട്ട് ചാലക്കുടി KSRTC ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ചാലക്കുടി സ്വദേശി തട്ടിൽ വീട്ടിൽ പപ്പി എന്ന് വിളിക്കുന്ന ജിജു (47) എന്നയാൾ മാരക രാസലഹരിയായ MDMA യുമായി അറസ്റ്റിലായത്.
ജിജു പപ്പി തമിഴ്നാട് ഡിണ്ടിഗൽ ജില്ലയിലെ കന്നിവാടി പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് 12 കിലോ കഞ്ചാവുമായി അറസ്റ്റിലായ കേസ്സിലെയും ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് കൊലപാതകക്കേസിലും, അഞ്ച് കവർച്ചക്കേസിലും, രണ്ട് വധശ്രമക്കേസിലും, ആയുധ നിയമപ്രകാരമുള്ള ഒരു കേസിലും, മൂന്ന് അടിപിടിക്കേസിലും, കാപ്പ നിയമ പ്രകാരം തടങ്കലിലാക്കിയ കേസിലും, കുറ്റകൃത്യത്തിൽ ഏർപ്പെടുന്നത് തടയുന്നതിനായി കോടതിയിൽ നിന്നും ബോണ്ട് വാങ്ങിയ മൂന്ന് കേസിലും, ഏതെങ്കിലും കുറ്റകൃത്യം ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായി അറസ്റ്റ് ചെയ്ത് നീക്കിയ രണ്ട് കേസിലും അടക്കം 20 ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ഡാൻസാഫ് എസ് ഐമാരായ സതീശൻ മടപ്പാട്ടിൽ, ജയകൃഷ്ണൻ പി.പി, എ എസ് ഐ റെജി എ.യു, ചാലക്കുടി പോലീസ് സ്‌റ്റേഷൻ എസ് ഐ ബിജു കെ കെ, ജി എ എസ് ഐ മാരായ രജനി ജോസഫ്, ജിബി പി ബാലൻ സീനിയർ സി. പി.ഒ ആൻസൺ പൗലോസ്, സിപിഒ മാരായ അലക്സ് പോൾ, അരുൺ പി. ആർ, ഡോഗ് സ്‌ക്വാഡ് അംഗങ്ങളായ ശ്രീജിത്ത് കെ എസ്, ജോജോ പി ഒ എന്നിവരടങ്ങി

Spread the love
See also  ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ, 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top