തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ ‘ഓപ്പറേഷൻ തണ്ടർ’ റെയ്ഡിൽ കൊടുങ്ങല്ലൂർ താലൂക്ക് എടവിലങ്ങ് വില്ലേജ് 12-ാം കോളനി ദേശത്ത് ചെന്നറ വീട്ടിൽ വിശ്വംഭരൻ (69) എന്നയാളെ അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വെച്ച് വിൽപ്പന നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തു.
പ്രതിയിൽ നിന്ന് 7 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ അൻഷാദ് ബഷീറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾക്കായി കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ചിന് കൈമാറി.



