ദേശീയപാത പുതുക്കാട് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ചരക്കുലോറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. പുതുക്കാട് പോസ്റ്റ് ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞുവീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.



