സംസ്ഥാനത്ത് സ്വർണവിലയ്ക്ക് തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്. വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തി. ഇന്ന് സ്വർണത്തിന് പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിൻ്റെ ഒരു പവൻ വില 1,12,120 രൂപയും ഒരു ഗ്രാമിൻ്റെ വില 14,015 രൂപയുമായി.



