ദേശീയപാതയിൽ കൈപ്പമംഗലം വഴിയമ്പലത്ത് കാറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. കയ്‌പമംഗലം മൂന്നുപീടിക സ്വദേശികളായ മംഗലംപറമ്പിൽ ഷുക്കൂർ, മഷ്ഹൂദ്, ബദറുദ്ദീൻ, മർസാദ്, എന്നിവർക്കാണ് പരിക്കേറ്റത് പരിക്കേറ്റവരെ കൈപ്പമംഗലം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ട് അഞ്ചേമുക്കാലോടെ ആയിരുന്നു അപകടം വഴിയമ്പലം സെൻ്ററിൽ നിന്നും പെരിഞ്ഞനം ഭാത്തേക്കുള്ള ബൈപ്പാസ് റോഡിലെ സർവീസസ് റോഡിൽ വച്ചാണ് അപകടമുണ്ടായത്.



