സ്കൂട്ടറിൽ നിന്ന് വീണ് സ്ത്രീകൾക്ക് പരുക്ക്.

സ്കൂട്ടറിൽ നിന്ന് വീണ് സ്ത്രീകൾക്ക് പരുക്ക്.

ദേശീയപാതയിൽ കയ്‌പമംഗലത്ത് റോഡിലെ കുഴിയിൽ തെന്നിവീണ് അമ്മക്കും മകൾക്കും പരിക്ക്. മതിലകം പുതിയകാവ് സ്വദേശികളായ സോഫിയ, ആയിഷ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി എട്ട് മണിയോടെ കയ്‌പമംഗലം പന്ത്രണ്ട് സെൻ്ററിലായിരുന്നു അപകടം.
വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന സ്കൂട്ടർ പന്ത്രണ്ടിൽ, ദേശീയപാതയിൽ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് രൂപപ്പെട്ട കുഴിയിൽ ചാടുകയായിരുന്നു. പരുക്കേറ്റവരെ കയ്‌പമംഗലം ലൈഫ് ലൈൻ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

Spread the love
See also  ഭക്തി സാന്ദ്രം ഇല്ലം നിറ: ദർശന സായൂജ്യം തേടി ഭക്തസഹസ്രങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top