തൃശൂർ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ 5 ലിറ്റർ വാറ്റുചാരായവുമായി ഒരാൾ അറസ്റ്റിൽ. ചാലക്കുടി റേഞ്ചിലെ ചായപ്പൻകുഴി–ചൂളക്കടവ് ഭാഗത്ത് നിന്നാണ് പാണംപറമ്പിൽ ശിവദാസൻ (67) പിടിയിലായത്.
തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ എൻ. സുദർശനകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ ചാലക്കുടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥരും വനിതാ സിവിൽ എക്സൈസ് ഓഫീസറും ഡ്രൈവറും ഉൾപ്പെടെയുള്ള സംഘം പങ്കെടുത്തു.



