"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വിവാഹവാഗ്ധാനം നൽകി പണവും ആഭരണങ്ങളും തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ചെങ്ങന്നൂരിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതി റിമാന്റിൽ.

September 5, 2026
Share this post to
🌐 Select your Language:

Current: മലയാളം


മാള : വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന കാര്യം മറച്ചുവെച്ച് യുവതിക്ക് വിവാഹവാഗ്ധാനം നൽകി പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മാള പോലീസ് അറസ്റ്റ് ചെയ്തു.
ഡേവിഡ് എന്നറിയപ്പെടുന്ന പത്തനംതിട്ട തിരുവല്ലാ കുറ്റൂർ വില്ലേജിൽ തെങ്കേലി ദേശത്ത് കണ്ടാതിൽ വീട്ടിൽ ബിനുവിനെയാണ് (48) മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിശാഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചെങ്ങന്നൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തൃശ്ശൃർ SC/ST സ്പെഷ്യൽ കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ഇയാളെ പിടികൂടുന്നതിനായി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഈ വാറണ്ട് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മാള പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഉണ്ണികൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, രാം ഗോപാൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Get more updates from Pudukad News on Google