"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വാടാനപ്പള്ളിയിൽ വൻ തീപിടിത്തം.

September 6, 2026
Share this post to
🌐 Select your Language:

Current: മലയാളം


വാടാനപ്പള്ളി ശാന്തി റോഡിൽ കൊപ്ര ഷെഡിൽ വൻ തീപിടിത്തം. ഷെഡിൽ സൂക്ഷിച്ചിരുന്ന കൊപ്രയും, അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. ഷെഡിൽ നിന്നും കനത്ത പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം ഉടമസ്ഥരെയും അഗ്നിരക്ഷാ സേനയെയും അറിയിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് യൂണിറ്റുകളും നാട്ടുകാരും ചേർന്ന് ഇന്ന് പുലർച്ചെ 2.30 ഓടെയാണ് തീപൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. കൊപ്ര ഷെഡിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന ബുള്ളറ്റും ഭാഗികമായി നശിച്ചു. ലങ്ങളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. നാട്ടികയിൽ നിന്നും ഗുരുവായൂരിൽ നിന്നുമുള്ള ഫയർ ഫോഴ്‌സ് യൂണിറ്റുകൾ ആണ് സ്ഥലത്തെത്തിയത്.

Get more updates from Pudukad News on Google