"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കാണാതായ ആൾ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

കയ്‌പമംഗലം  : കഴിഞ്ഞ ദിവസം മുതൽ കയ്‌പമംഗലത്ത് നിന്നും കാണാതായ ആളെ പറവൂർ മുനമ്പത്ത് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കയ്‌പമംഗലം ചളിങ്ങാട് സ്വദേശി പുഴങ്കരയില്ലത്ത് അബ്ദുൽ റസാഖ് (63) (കാജാ) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മുനമ്പം പോലീസ് ആണ് മുനമ്പം കായലിനോട് അടുത്തുള്ള സെൻ്റ് സെബാസ്റ്റ്യൻ കപ്പേളക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ബീച്ച് പാലത്തിന് താഴെ പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. എന്നാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്നും എറണാകുളം ജനറൽ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.

വിവരമറിഞ്ഞ് കാണാതായ ആളുടെ ബന്ധുക്കളും കയ്‌പമംഗലം പോലീസും ഇന്നലെ രാത്രി ഒൻപതരയോടെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയാണ് മൃതദേഹം അബ്ദുൽ അബ്ദുൽ റസാക്കിന്റെതാണെന്ന് തിരിച്ചറിഞ്ഞത്. സെപ്റ്റംബർ 16 മുതലാണ് ഇദ്ദേഹത്തെ കയ്‌പമംഗലം ചളിങ്ങാട് ഭാഗത്ത് നിന്നും കാണാതായത്.

കയ്‌പമംഗലം പോലീസും മുനമ്പം പോലീസും ചേർന്ന് മേൽനടപടികൾ സ്വീകരിച്ചുവരുന്നു. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മയ്യിത്ത് കയ്‌പമംഗലത്ത് കൊണ്ടുവന്ന് ഇന്ന് വൈകീട്ടോടെ കാക്കാതുരുത്തി ബദർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തും

Get more updates from Pudukad News on Google