Skip to content
November 19, 2026
⌕

തൃശൂർ ജില്ലയിലെ എല്ലാ ബസ് സ്റ്റോപ്പുകളിലും സൗകര്യങ്ങൾ ഉറപ്പാക്കണം; മനുഷ്യാവകാശ കമ്മീഷൻ

October 8, 2026
Share this post to

തൃശൂർ ജില്ലയിലെ എല്ലാ ബസ് സ്റ്റോപ്പുകളിലും ലൈറ്റ്, കുടിവെള്ളം, ഇരിപ്പിടം എന്നിവ ഉറപ്പാക്കാനുള്ള നിർദേശം ദേശീയപാത അതോറിറ്റിക്ക് നൽകുമെന്ന് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ (എൻഫോഴ്സ്മെന്റ്) മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ഇതു സംബന്ധിച്ച് ജില്ലാ റോഡ് സുരക്ഷാ സമിതി യോഗത്തിൽ ചർച്ച ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു. കമ്മിഷൻ അംഗം വി.ഗീതയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതുക്കാട് സ്വദേശി തോമസ് അയിനിക്കലാണ് പരാതി നൽകിയത്.

Get more updates from Pudukad News on Google