"> Skip to content
Sample Header Banner
October 20, 2026
⌕
Breaking

ആളൂരിൽ കേരളോത്സവത്തിന് തുടക്കമായി

October 18, 2026
Share this post to
🌐 Select your Language: Current: മലയാളം

ആളൂർ : പഞ്ചായത്തിൽ കേരളോത്സവത്തിന്റെ ആരംഭം കുറിച്ചു കൊണ്ടുള്ള ക്രോസ് കൺട്രി മത്സരം ആളൂർ കനാൽപ്പാലം ജംഗ്ഷനിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോസിലി ഫ്രാൻസിസ് ഫ്ലാഗ് ഓഫ്‌ ചെയ്തു.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ചടങ്ങിൽ പി. സി.ഷണ്മുഖൻ അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രേഖ സന്തോഷ്‌ സ്വാഗതം പറഞ്ഞു.

മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബൈജു എടത്താടൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി ഐ ബാബു, മെമ്പർമാരായ വർഗീസ് തുളുവത്ത്, ലിജോ കണ്ണംകുന്നി, അഡ്വ സി ജി ആന്റു, ജോസ് കെ പയ്യപ്പിള്ളി, കെ എസ് വിഷ്ണു, ലീബ രജീഷ്, ഡെയ്സി വർഗീസ്, മേരി ജോൺസൺ, സിമ്മി പോൾ, മിനി പോളി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ റോയ് വിൽഫ്രഡ്‌, ആശാ പ്രവർത്തകർ, മാള മോഡൽ പോളിടെക്നിക് എൻ. എസ്. എസ്. വളണ്ടിയേഴ്‌സ്, തുടങ്ങിയവർ പങ്കെടുത്തു.

നാല്പത് വയസിനു മുകളിൽ ഉള്ളവരടക്കം മൂന്നു വിഭാഗത്തിലായി നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു.

വാർഡ്മെമ്പർ ലിജോ കണ്ണംകുന്നി നന്ദി പറഞ്ഞു.

Get more updates from Pudukad News on Google