തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച

🌐 Select your Language:
Current: മലയാളം
കുപ്രസിദ്ധ മോഷ്ടാവ് അണ്ണാൻ ഷാജി അറസ്റ്റിൽ
തൃശൂർ മെഡിക്കൽ കോളേജ് പാർക്കിങ്ങിൽ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ചു ഒളിവിൽ പോയ കുപ്രസിദ്ധ മോഷ്ടാവ് അണ്ണാൻ ഷാജി മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിൽ. നിരവധി സ്റ്റേഷനുകളിൽ വാഹന മോഷണ കേസുകളിൽ പ്രതിയായ ഷാജിയെ തിരുവനന്തപുരത്തു നിന്നും മോഷ്ടിച്ച ഓട്ടോറിക്ഷയുമായാണ് മെഡിക്കൽ കോളേജ് പോലീസ് എറണാകുളം ജില്ലയിലെ ചെറുവട്ടൂരിൽ നിന്നും പിന്തുടർന്നു പിടികൂടിയത്.
ഫെബ്രുവരിയിൽ തൃശൂർ മെഡിക്കൽ കോളേജ് പരിസരത്ത് നിന്നും ഓട്ടോ മോഷ്ടിച്ച കാലമായി ഇടുക്കി സ്വദേശിയായ ഇയാൾ മൂവാറ്റുപുഴയിൽ വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. പോലീസിനെ കണ്ട് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ഏറെ ദൂരം പിന്തുടർന്നാണ് പിടികൂടിയത്.
Get more updates from Pudukad News on Google






