"> Skip to content
Sample Header Banner
October 22, 2026
⌕
Breaking

തൃശൂർ സെൻട്രൽ സഹോദയ അത് ലറ്റിക് മീറ്റ് 23, 24 തീയതികളിൽ വലപ്പാട് ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിൽ

October 21, 2026
Share this post to
🌐 Select your Language: Current: മലയാളം

തൃപ്രയാർ : തൃശൂർ സെൻട്രൽ സഹോദയ അത് ലറ്റിക് മീറ്റ് 23, 24 തീയതികളിലായി വലപ്പാട് ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. വലപ്പാട് വിദ്യാമന്ദിർ സീനിയർ സെക്കൻ്റ്റി സ്‌കൂളാണ് ആതിഥേയത്വം വഹിക്കുന്നത്. 25 സ്കൂളുകളിൽ നിന്നായി എണ്ണൂറ് വിദ്യാർത്ഥികൾ മീറ്റിൽ മാറ്റുരയ്ക്കും. 114 ഇനങ്ങളിൽ ആൺ പെൺ വിഭാഗത്തിൽ നാല് കാറ്റഗറിയിലായാണ് മത്സരം നടക്കുക. 23 ന് എട്ടരക്ക് ഇന്റർനാഷണൽ വോളിബോൾ താരം ഷിജി കുര്യൻ മീറ്റ് ഉദ്ഘാടനം ചെയ്യും. തൃശ്ശൂർ സെൻട്രൽ സഹോദയ മുഖ്യ രക്ഷാധികാരി ഡോ. രാജു ഡേവിസ് പരേപാടൻ പതാക ഉയർത്തും. കൊടുങ്ങല്ലൂർ ഡി. വൈ. എസ് . പി ആർ.രതീഷ് കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.വാർത്ത സമ്മേളനത്തിൽ തൃശൂർ സെൻട്രൽ സഹോദയ പ്രസിഡൻ്റ് ബിനു .കെ .രാജ് കെ.പി.എം സൊസൈറ്റി പ്രസി ഡൻ്റ് അജിത് പ്രസാദ്, ബിന്ദു സോമൻ വലപ്പാട് ഭാരത് വിദ്യാ മന്ദിർ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിന്ദു സോമൻ എന്നിവർ പങ്കെടുത്തു.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

Get more updates from Pudukad News on Google