"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

യുക്തിവാദി എം സി ജോസഫിനെ ശരിയായ രീതിയിൽ കേരളം വായിച്ചിട്ടില്ല: എംപി സുരേന്ദ്രൻ

October 25, 2026
Share this post to
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : യുക്തിവാദി എം സി ജോസഫിനെ കേരളം ശരിയായ രീതിയിൽ വായിച്ചിട്ടില്ലെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രൻ. എം.സി.യുടേത് ഒരു ചിന്താ പദ്ധതിയാണ്. ആ ശൈലി മലയാളികൾ തിരിച്ചു പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജന്മശതാബ്ദി വർഷമായ 2026ൽ തന്നെ കേരള സാഹിത്യ അക്കാദമി പ്രധാന ഹാളിൽ പവനന്റെ ഛായാചിത്രം സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കേരള യുക്തിവാദിസംഘം തൃശൂർ ജില്ലാ കമ്മിറ്റി ഇരിങ്ങാലക്കുട എസ് & എസ് ഹാളിൽ നടത്തിയ യുക്തിവാദി എം.സി. ജോസഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള ബാർ കൗൺസിൽ മുൻ ചെയർമാൻ അഡ്വ.കെ.എൻ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

എഴുത്തുകാരൻ ഇ ഡി ഡേവിസ് എം.സി അനുസ്മരണം നടത്തി.

യുക്തിരേഖ മാനേജർ അഡ്വ കെ.ഡി. ഉഷ അഭിവാദ്യ പ്രസംഗം നടത്തി. ജന്റർ ഇക്വാലിറ്റി എന്ന വിഷയത്തിൽ ജസ്റ്റിൻ ഇവലൂഷണിസ്റ്റ് പ്രഭാഷണം നടത്തി.

മരണാനന്തര ശരീര അവയവദാനം ചെയ്തവർക്കുള്ള ഡോണർ കാർഡുകളുടെ വിതരണം യുക്തിവാദി സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.കെ. ശക്തിധരൻ നിർവ്വഹിച്ചു.

ശാസ്ത്ര പ്രചാരകൻ അനിൽ പരക്കാട് ശാസ്ത്ര മാജിക് അവതരിപ്പിച്ചു.

ജില്ലാ പ്രസിഡണ്ട് സജ്ജൻ കാക്കനാട് സ്വാഗതവും സെക്രട്ടറി എ.ആർ. സതീഷ് നന്ദിയും പറഞ്ഞു

Get more updates from Pudukad News on Google